കാഞ്ഞിരപ്പള്ളി : മേജർ ആർക്കി എപ്പിസ്‌കോപ്പൽ മരിയൻ തീർത്ഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയ പള്ളിയിൽ എട്ടുനോമ്പാചരണവും പരിശുദ്ധ മാതാവിന്റെ പിറവി തിരുനാളിനും തുടക്കം കുറിച്ചുകൊണ്ട് കത്തീഡ്രൽ വികാരി ആർച്ച് പ്രീസ്റ്റ് കുര്യൻ താമരശ്ശേരി കൊടിയുയർത്തി. റെക്ടർ. റവ.ഫാ. ജോൺ വെട്ടുവയലിൽ,അസി. വികാരിമാരായ ഫാ.തോമസ് മുളങ്ങാശ്ശേരിൽ,ഫാ. ഇമ്മാനുവൽ മണിമല, കൈക്കാരന്മാരായ വർക്കി ജോർജ് കരിമ്പനാൽ, ജോസ് കല്ലറയ്ക്കൽ, സാബു സെബാസ്റ്റ്യൻ വടശ്ശേരിൽ, പി. എം. ജോസഫ് പണ്ടാരക്കളം, തിരുനാൾ കൺവീനർ ബിജു പത്യാല, പബ്ലിസിറ്റി കൺവീനർ രഞ്ജു ഉപ്പൂട്ടിൽ, വിവിധ തിരുനാൾ കമ്മിറ്റി അംഗങ്ങൾ,പാരിഷ് കൗൺസിൽ അംഗങ്ങൾ, കൂട്ടായ്മ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് കത്തീഡ്രൽ വികാരി ആർച്ച് പ്രീസ്റ്റ് കുര്യൻ താമരശ്ശേരിയുടെ കാർമികത്വത്തിൽ ആഘോഷപൂർവ്വമായ പരി. കുർബാനയും, നൊവേനയും, ലദീഞ്ഞും നടന്നു.

