മുണ്ടക്കയം: പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ എം.ജെയുടെ ഓഫീസ് ഇന്ന് മുണ്ടക്കയം 31-ാം മൈലിൽ പ്രവർത്തനം ആരംഭിക്കും. വൈകിട്ട് 3.30ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ബഹു. മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം നിർവഹിക്കും. പത്തനംതിട്ട എം.പി. ആന്റോ ആന്റണി മുഖ്യപ്രഭാഷണം നടത്തും.

മണ്ഡലത്തിലെ ജനങ്ങൾക്ക് എംഎൽഎയുടെ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും ജനങ്ങളുടെ ആവശ്യങ്ങളും പരാതികളും നേരിട്ട് അറിയിക്കുന്നതിനുമുള്ള കേന്ദ്രമായിരിക്കും പുതിയ ഓഫീസ്. ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താനും മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ഓഫീസ് സഹായകരമാകുമെന്നാണ് പ്രതീക്ഷ.

ഉദ്ഘാടനച്ചടങ്ങിൽ ജനപ്രതിനിധികളും രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും പ്രവർത്തകരും പങ്കെടുക്കും.

