എരുമേലി പഞ്ചായത്ത്‌ മുൻ പ്രസിഡന്റ് സുബി സണ്ണിയെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആറ് വർഷത്തേക്ക് അയോഗ്യത കൽപ്പിച്ച് ഇന്ന് വിധി പുറപ്പെടുവിച്ചു. ഇന്ന് മുതൽ ആറ് വർഷത്തേക്ക് സുബി സണ്ണിയ്ക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കില്ല. സുബി പഞ്ചായത്ത്‌ അംഗത്വവും പ്രസിഡന്റ് പദവിയും വഹിച്ച കാലയളവിൽ കൈപ്പറ്റിയ ഹോണറേറിയം, സിറ്റിംഗ് ഫീസ്, യാത്രാബത്ത എന്നീ തുകകൾ സർക്കാർ തിരിച്ചു പിടിക്കണം എന്ന് ആവശ്യപ്പെട്ട് ഇനി കോടതിയിൽ ഹർജി നൽകുമെന്ന് എരുമേലി പഞ്ചായത്ത്‌ മെമ്പർ ബിനോയ്‌ ഇലവുങ്കൽ, തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഹർജി നൽകിയ മുൻ മെമ്പർ മാത്യു ജോസഫ് എന്നിവർ അറിയിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഇന്ന് സിറ്റിംഗ് നടത്തിയ സേഷാദ്രി നാഥ് ആണ് വിധി പ്രഖ്യാപിച്ചത്.

ഹർജിക്കാർക്ക് വേണ്ടി അഭിഭാഷകരായ ശ്രീകുമാർ നായർ, ചന്ദ്രലാൽ എന്നിവർ ഹാജരായി. കോൺഗ്രസ്‌ പാർട്ടി സ്ഥാനാർത്ഥിയായി യുഡിഎഫ് മുന്നണിയിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച സുബി സണ്ണി കോൺഗ്രസ്‌ പാർട്ടി വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് അനുകൂല വോട്ട് ചെയ്യുകയും തുടർന്ന് ഇടതുപക്ഷ പിന്തുണയിൽ എരുമേലി പഞ്ചായത്ത്‌ പ്രസിഡന്റ് സ്ഥാനം വഹിക്കുകയും ചെയ്തത് പഞ്ചായത്ത്‌ രാജ് നിയമ പ്രകാരം കൂറുമാറ്റം ആണെന്ന് ആരോപിച്ച് 2024 നവംബർ ഒന്നിന് തെരഞ്ഞെടുപ്പ് കമ്മീഷനിൽ നൽകിയ ഹർജിയിൽ ആണ് ഇന്ന് സുപ്രധാന വിധി ഉണ്ടായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *