നടി ദുർഗ കൃഷ്ണ അമ്മയാകാൻ ഒരുങ്ങുന്നു. ദുർഗ തന്നെയാണ് ഈ സന്തോഷവാർത്ത യുട്യൂബ് ചാനലിലൂടെ ആരാധകരെ അറിയിച്ചത്. ഭർത്താവ് അർജുനൊപ്പമുള്ള മനോഹരമായ വീഡിയോയാണ് ദുർഗ പങ്കുവെച്ചത്.
‘ഞങ്ങൾക്ക് നിങ്ങളോടൊരു കുഞ്ഞുരഹസ്യം പറയാനുണ്ട്. ജീവിതത്തിലെ ഈ പുതിയ അധ്യായം നിങ്ങളുമായി പങ്കുവെയ്ക്കുന്നതിന്റെ ആവേശത്തിലാണ് ഞങ്ങൾ’ എന്ന ക്യാപ്ഷനോടെ ഇൻസ്റ്റഗ്രാമിലും വീഡിയോയുടെ ചെറിയൊരു ഭാഗം ദുർഗ കൃഷ്ണ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ ഇരുവർക്കും ആശംസകൾ അറിയിച്ച് ഒട്ടേറെപ്പേർ കമന്റ് ചെയ്തു.
2021 ഏപ്രിലിലായിരുന്നു ദുർഗ കൃഷ്ണയും നിർമാതാവും സംരഭകനുമായ അർജുനും തമ്മിലുള്ള വിവാഹം. നാല് വർഷങ്ങൾക്കിപ്പുറം ജീവിതത്തിലേക്ക് പുതിയ അതിഥി വരുന്നതിന്റെ സന്തോഷത്തിലാണ് ഇരുവരും. ക്ലാസിക്കൽ ഡാൻസർ കൂടിയായ ദുർഗ വിമാനം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറിയത്. പിന്നീട് ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമായി.