പാമ്പാടി: പാമ്പാടി പതിമൂന്നാം മൈലിൽ ബസ് സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം.

പൊൻകുന്നം ഭാഗത്തേക്ക് സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന മീനടം സ്വദേശിനിയായ യുവതിയും പിന്നിലിരുന്ന മറ്റൊരു യുവതിയുമാണ് മരിച്ചത്. കോട്ടയം ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന ബസ് ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ബസ്സിനടിയിൽപ്പെട്ട രണ്ട് യുവതികളും അപകടസ്ഥലത്തുതന്നെ മരിച്ചതായാണ് പ്രാഥമിക വിവരം.

അപകടവിവരമറിഞ്ഞ് പാമ്പാടി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മരിച്ച യുവതികളുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *