കാഞ്ഞിരപ്പള്ളി : ഗാന്ധിജയന്തി ദിനത്തിൽ കേരളം പുതുയുഗ ശുചിത്വ പദ്ധതിയിലേയ്ക്ക്. സംസ്ഥാനം 2031 മാർച്ച് 31 നകം സമ്പൂർണ്ണ മാലിന്യമുത്കമാക്കാൻ ലക്ഷ്യമിട്ട് പുതുയുഗം ശുചിത്വ കേരളം പദ്ധതിയ്ക്ക് ബ്ലോക്ക് പഞ്ചായത്തിൽ തുടക്കം കുറിച്ചു. നവകേരളത്തിന്റെ സമഗ്രമായ വികസന ലക്ഷ്യങ്ങളിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നതാണ് മാലിന്യ സംസ്കരണവും ശുചിത്വ പരിപാലനവും. “പുതുയുഗ ശുചിത്വ കേരളം ” എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ ജനകീയ കൂട്ടായ്മകളും നിരവധി നൂതന പദ്ധതികളുമാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എ. ഷെമീറിന്റെ അദ്ധ്യക്ഷതയിൽ പ്രൊഫ.റോണി കെ ബേബി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാലിന്യങ്ങൾ തെരുവുകളിലോ ജലാശയങ്ങളിലോ വലിച്ചെറിയുന്ന സംസ്കാരത്തിന് മാറ്റം വന്ന്, ഓരോ പൗരനും ഉത്തരവാദിത്തത്തോടെ മാലിന്യങ്ങളെ തരംതിരിച്ച് നൽകുന്ന ഒരു ‘നവകേരള’ത്തെയാണ് ഈ പദ്ധതികൾ വിഭാവനം ചെയ്യുന്നത്. സർക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾക്കൊപ്പം ഓരോ വ്യക്തിയുടെയും സജീവമായ പങ്കാളിത്തം ഉണ്ടെങ്കിൽ മാത്രമേ ഈ യജ്ഞം പൂർണ്ണ വിജയം കാണുകയുള്ളൂവെന്ന് പ്രൊഫ. റോണി കെ ബേബി പറഞ്ഞുkjy. ഗാന്ധിജിയുടെ പേര് തന്നെ തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മാറ്റി വി.ബി.ജി.റാം ജി എന്ന് ആക്കിയപ്പോഴും ഗാന്ധിജയന്തി ദിനം സമുചിതമായി ആചരിച്ച ബ്ലോക്ക് പഞ്ചായത്തിനെ പ്രത്യേകം എം.എൽ.എ അഭിനന്ദിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസമ്മ അഗസ്തി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ വി.റ്റി.അയ്യൂബ്ഖാൻ, ബിനുമറ്റക്കര, സിനിമോൾ തടത്തിൽ അംഗങ്ങളായ ബേബി വട്ടയ്ക്കാട്ട്, അനീറ്റാമോൾ ആന്റണി, സിനി ജിബു, പി.ജി.സൂര്യകല,
സോഫി ജോസഫ്, ജോണിക്കുട്ടി മഠത്തിനകം, ആൻസി സെബാസ്റ്റ്യൻ. കിരൺ രാജൻ എന്നിവരും, വി.ബി.ജി.റാം.ജി പദ്ധതി തൊഴിലാളികളും, ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *