കോട്ടയം: എം.ജി. സർവകലാശാലയിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി വൈസ് ചാൻസലർ ഡോ. ഡി. മാവൂദിന്റെ ഉത്തരവിനെതിരെ പ്രതിഷേധവുമായി കെ.എസ്.യു. ദേശീയ മാധ്യമദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ഭാഗമായി മാധ്യമവിലക്ക് സംബന്ധിച്ച ഉത്തരവിന്റെ പകർപ്പ് കത്തിച്ചു. മാധ്യമസ്വാതന്ത്ര്യത്തിന്റെ വക്താവായിരുന്ന മഹാത്മാഗാന്ധിയുടെ പേരിലുള്ള സർവകലാശാലയിൽ ഇത്തരം ജനാധിപത്യവിരുദ്ധ നടപടികൾ അനുവദിക്കില്ലെന്നും അവയെ ശക്തമായി പ്രതിരോധിക്കുമെന്നുമുള്ള സന്ദേശമുയർത്തിയാണ് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചത്.

സർവകലാശാല അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് മുന്നിൽ ഗാന്ധി പ്രതിമയ്ക്ക് സമീപം നടന്ന പ്രതിഷേധത്തിൽ വൈസ് ചാൻസലറുടെ മാധ്യമവിലക്ക് ഉത്തരവിന്റെ പകർപ്പ് കത്തിച്ചാണ് കെ.എസ്.യു പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തിയത്. ജില്ലാ പ്രസിഡന്റ് കെ. നൈസാം, സംസ്ഥാന ഭാരവാഹികളായ ആൻ സെബാസ്റ്റ്യൻ, സെബാസ്റ്റ്യൻ ജോയി, ജില്ലാ കമ്മിറ്റി അംഗങ്ങളായ നിബിൻ, ജയ്ജിൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *