ചക്കുളത്തുകാവ് പൊങ്കാല മഹോത്സവ ദിനമായ നവംബർ 24 (ചൊവ്വാഴ്ച) ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തും.

ജാതിമതഭേദമന്യേ ലക്ഷക്കണക്കിന് ഭക്തർ ആഗ്രഹസാഫല്യത്തിനായി ചക്കുളത്തുകാവിലമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ എത്തുന്നു. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലായി കിലോമീറ്ററുകളോളം നീളുന്ന പൊങ്കാല അടുപ്പുകൾ ഈ ഉത്സവത്തിന്റെ മാത്രം പ്രത്യേകതയാണ്.


