കാഞ്ഞിരപ്പള്ളി: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടന മഹോത്സവത്തോടനുബന്ധിച്ച് എരുമേലി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ വിവിധ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.

ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, റേഡിയോഗ്രാഫർ, നഴ്സിംഗ് ഓഫീസർ, സെക്യൂരിറ്റി ഗാർഡ്, ആംബുലൻസ് ഡ്രൈവർ എന്നീ തസ്തികകളിലാണ് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം.

നവംബർ 16 തിങ്കളാഴ്ച രാവിലെ 10ന് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ അഭിമുഖം നടക്കും. യോഗ്യത, പ്രായം, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ഉദ്യോഗാർഥികൾ ഹാജരാകണം എന്ന് കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എ. ഷമീർ അറിയിച്ചു


