കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബസ് കയറി വയോധികന് ഗുരുതരമായി പരിക്കേറ്റു. തുലാപ്പള്ളി സ്വദേശിയായ ജോൺ (80) എന്നയാൾക്കാണ് പരിക്കേറ്റത്. ഇന്ന് (ജൂൺ 20, ശനി) രാവിലെ 10.30 ഓടെയായിരുന്നു അപകടം. ബസ് സ്റ്റാൻഡിൽ കറുക്കത്തികൾ കച്ചവടം നടത്തിവരികയായിരുന്ന ജോണിന്റെ ഇരു കാലുകളിലൂടെയും ‘ദേവമാത’ എന്ന സ്വകാര്യ ബസ് കയറിയിറങ്ങുകയായിരുന്നു.

അപകടത്തിൽ ഇദ്ദേഹത്തിന്റെ ഇടതു കാൽ ഒടിയുകയും വലതു കാലിലെ മസിലുകൾ പറിഞ്ഞുപോവുകയും ചെയ്തു. അപകടം നടന്നയുടൻ തന്നെ നാട്ടുകാരും സ്റ്റാൻഡിലുണ്ടായിരുന്നവരും ചേർന്ന് ഇദ്ദേഹത്തെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *