ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ട മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ പൊതുജനങ്ങൾക്കായി സൗജന്യ രക്തസമ്മർദ്ദ (BP), രക്തത്തിലെ പഞ്ചസാര (Blood Sugar) പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ. വി.പി. നാസർ നിർവഹിച്ചു. മുനിസിപ്പൽ പ്രതിപക്ഷ നേതാവ് ശ്രീ. സവാദ് ആശംസകൾ അറിയിച്ചു.

ഇതോടനുബന്ധിച്ച് സൺറൈസ് ഹോസ്പിറ്റലിന്റെ പുതിയ ആരോഗ്യ സംരക്ഷണ പദ്ധതിയായ ‘നല്ല നടത്തം’ പദ്ധതിയുടെ ഫ്ലാഗ് ഓഫും മുനിസിപ്പൽ ചെയർപേഴ്സൺ നിർവഹിച്ചു. പ്രഭാത നടത്തത്തിനായി ദിവസവും ഇറങ്ങുന്ന പൊതുജനങ്ങൾക്ക് സൗജന്യമായി രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും പരിശോധിക്കുന്നതിനുള്ള മൊബൈൽ പരിശോധനാ സേവനം ഇനി മുതൽ എല്ലാ ദിവസവും ലഭ്യമാകുമെന്ന് സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ക്ലസ്റ്റർ സി.ഇ.ഒ. ശ്രീ. പ്രകാശ് മാത്യുവും സി.ഒ.ഒ. ശ്രീ. സോനു എസ്. എസും അറിയിച്ചു.


