കാഞ്ഞിരപ്പള്ളി: ജൈവ ഭക്ഷ്യവിളകളുടെ ഉത്പാദന വർധനവും കർഷകപക്ഷ വിപണി ഇടപെടലും ലക്ഷ്യമാക്കി ആനക്കല്ല് ഫാർമേഴ്സ് സൊസൈറ്റിയുടെ ‘വിളവൊരുക്കം വിപണിയിലെ കരുതൽ’ പദ്ധതിക്ക് തുടക്കമായി. മേൽത്തരം നടീൽ വസ്തുക്കളുടെ വിതരണം, ശാസ്ത്രീയ കൃഷിരീതികളുടെ പ്രചരണം, ശരിയായ വിപണി ഇടപെടൽ എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ആനക്കല്ല് കാരിക്കൽ പാപ്പച്ചന്റെ കൃഷിയിടത്തിൽ നിന്നുള്ള ജൈവ കാർഷികോത്പന്നങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി. എ. ഷെമീർ പദ്ധതി ഉദ്ഘാടനം ചെയ്തു. ഫാർമേഴ്സ് സൊസൈറ്റി പ്രസിഡന്റ് ജോസഫ് മാത്യു പടിഞ്ഞാറേമുറിയിൽ അധ്യക്ഷത വഹിച്ചു. ക്ലബ്ബ് രക്ഷാധികാരി ജോളി മടുക്കക്കുഴി പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്തംഗം ബിജോമോൾ ബാബു മുഖ്യപ്രഭാഷണം നടത്തി.
കാഞ്ഞിരപ്പള്ളി കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് ജോർഡിൻ കിഴക്കേത്തലയ്ക്കൽ, മുൻ ഗ്രാമപഞ്ചായത്തംഗം ബിജു ചക്കാലയിൽ, ക്ലബ്ബ് സെക്രട്ടറി സന്തോഷ് കെ. ആർ., എൻ. സോമനാഥൻ, സണ്ണി വെട്ടത്ത്, ജോർജ് കൊച്ചുപറമ്പിൽ, റെജി പടിഞ്ഞാറേമുറിയിൽ എന്നിവർ സംസാരിച്ചു.

