കോഴിക്കോട് : കോരപ്പുഴ പാലത്തിന് സമീപം ബസ് മറിഞ്ഞു.നിരവധി പേർക്ക് പരിക്ക്.കണ്ണൂരിൽ നിന്നും കോഴിക്കോടേക്ക് വരുന്ന ബസാണ് മറിഞ്ഞത്. 35 ഓളം പേർക്കാണ് പരിക്കേറ്റത്. എല്ലാവരെയും ആശുപത്രികളിലേക്ക് മാറ്റി. എതിര്‍ദിശയിലൂടെ വന്ന ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
വടകരയിൽ നിന്നു കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗമാണ് അപകടത്തിനിടയാക്കിയത്. മഴ പെയ്യുന്നതിനാല്‍ റോഡിലെ തെന്നലും കാരണമായി.