കാഞ്ഞിരപ്പള്ളി : ചിറ്റടി–ഇടക്കുന്നത്ത് റോഡിലെ വട്ടക്കാവ് പാലക്കാതടത്തിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റോഡരികിലെ തിട്ടയിലേക്ക് മറിഞ്ഞു. അപകടസമയത്ത് ബസിൽ യാത്രക്കാർ ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
സെൽഫ് സ്റ്റാർട്ടർ തകരാറിലായതിനെ തുടർന്ന് ബസ് റിവേഴ്സ് ഗിയറിലിട്ട് സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ തിട്ടയ്ക്ക് താഴേക്ക് മറിഞ്ഞത്.
അപകടസമയത്ത് ഡ്രൈവർ മാത്രമാണ് ബസിലുണ്ടായിരുന്നത്. ഭാഗ്യവശാൽ ഡ്രൈവർ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു.


