തിരുവനന്തപുരം: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതിൽ തകർത്ത്, അലമാര കുത്തിത്തുറന്ന് 4 പവന്റെ സ്വർണാഭരണങ്ങളും 45,000 രൂപയും മോഷ്ടിച്ചു. വിഴിഞ്ഞം മുക്കോല പഞ്ചവടി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഗിരിജയുടെ(60) വീട്ടിലാണ് മോഷണം.

ഒറ്റയ്ക്കായതിനാൽ അയൽവീട്ടിലാണ് ഗിരിജ രാത്രി ഉറങ്ങാറുള്ളത്. രാവിലെ വീട്ടിലെത്തിയപ്പോഴാണ് കതക് തകർത്ത നിലയിലും അലമാരയിലുണ്ടായിരുന്ന ഒരു പവൻ മാലയും ഒരു ജോടി കമ്മലും 5 മോതിരങ്ങളും 45,000 രൂപയം മോഷണം പോയതായും കണ്ടത്തിയെത്.

പിന്നാലെ അയൽക്കാരുടെ സഹായത്തോടെ വിഴിഞ്ഞം പൊലീസിൽ മോഷണം വിവരം അറിയിച്ചു. പൊലീസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *