തിരുവനന്തപുരം: എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദനെ കന്റോണ്‍മെന്റ് എസ്‌ഐ ഗോകുല്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്തുവിട്ട് എസ്എഫ്‌ഐ. ‘വീട്ടിലേക്ക് മാര്‍ച്ച് നടത്തിയാല്‍ പാര്‍ട്ടി ഓഫീസില്‍ കയറി നിന്നെ എടുക്കും’ എന്ന് തുടങ്ങുന്നതാണ് ഭീഷണി സന്ദേശം. സംഭവം വിവാദമായതിന് പിന്നാലെ എഡിജിപി പി വിജയന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

വീട്ടിലേക്ക് മാര്‍ച്ച് നടത്തിയാല്‍ പാര്‍ട്ടി ഓഫീസില്‍ കയറി നിന്നെ എടുക്കും. അതിന് ഒരു പേടിയുമില്ല. നീ ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്യ്. ഹോം മിനിസ്റ്ററോട് സംസാരിച്ച ശേഷം തല്‍ക്കാലം അറസ്റ്റ് തടഞ്ഞുവച്ചിരിക്കുകയാണ്. മര്യദയ്ക്കാണെങ്കില്‍ മര്യാദയ്ക്ക്. നിങ്ങള്‍ ഇപ്പോള്‍ ഒരു മാര്‍ച്ച് നടത്തിയാല്‍ പാര്‍ട്ടി ഓഫീസില്‍ കയറി നിന്നെ അറസ്റ്റ് ചെയ്യും. നീ എവിടെയാണെന്ന് നല്ലതുപോലെ അറിയാം’ -എസ്‌ഐ ഗോകുല്‍ ഭീഷണി മുഴക്കി. കേരള പൊലീസിന്റെ ഭാഗമായ വ്യക്തി ഇങ്ങനെയാണോ സംസാരിക്കുന്നത് എന്ന് ചോദിക്കുമ്പോള്‍ മറുപടി പറയാതെ സംസാരം അവസാനിപ്പിച്ച് പോകുകയായിരുന്നു.

സംഭവം വിവാദമായതിന് പിന്നാലെ അന്വേഷണം നടത്താന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് എഡിജിപി നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായി എസ്‌ഐയെ കമ്മീഷണര്‍ വിളിച്ചുവരുത്തി വിശദീകരണം തേടി. എസ്‌ഐയ്‌ക്കെതിരെ ഉടന്‍ തന്നെ നടപടി ഉണ്ടാവുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *