ഏറ്റുമാനൂർ: എം.ജി. സർവകലാശാലയിൽ മാർ സ്ലീവാ മെഡിസിറ്റി പാലായുടെ സൗജന്യ സ്പെഷ്യാലിറ്റി ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു. സർവകലാശാലാ ആസ്ഥാനത്തെ ഹെൽത്ത് സെന്ററിനോട് അനുബന്ധിച്ചാണ് ക്ലിനിക്ക് പ്രവർത്തിക്കുക.

ആഴ്ചയിൽ ഓരോ ദിവസവും മാർ സ്ലീവാ മെഡിസിറ്റിയിലെ വിവിധ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സൗജന്യ കൺസൾട്ടേഷൻ സർവകലാശാലാ ഹെൽത്ത് സെന്ററിൽ ലഭ്യമാകും.

വൈസ് ചാൻസലർ പ്രഫ. ഡോ. മാവൂദ്. ഡി ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. ജീവനക്കാരുടെ ആരോഗ്യസംരക്ഷണത്തിന് പുതുതായി ആരംഭിക്കുന്ന സ്പെഷ്യാലിറ്റി ക്ലിനിക്കുകളുടെ സേവനം പ്രയോജനകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.

എം.ജി. സർവകലാശാലാ രജിസ്ട്രാർ ഡോ. ബിനു ജോർജ് വർഗീസ്, മാർ സ്ലീവാ മെഡിസിറ്റി അസോസിയേറ്റ് ഡയറക്ടർ റവ. ഫാ. മാത്യു തുരുത്തിപ്പള്ളിൽ, സർവകലാശാലാ ഫിനാൻസ് ഓഫീസർ ബിജു മാത്യു, പി.ആർ.ഒ അഷിത. വി.എ, സർവകലാശാലാ ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. ജിക്സൺ. കെ. ജോൺ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *