തിരുവനന്തപുരം: കരമന കൂടത്തിൽ കുടുംബത്തിലെ 7 പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ ഒൻപത് വർഷത്തിന് ആദ്യ അറസ്റ്റ് നടന്നത് ഇന്നലെ. 2017 ഏപ്രിൽ 2 ന് കരമന കൂടത്തിൽ തറവാട്ടിൽ ജയമാധവൻ നായർ കൊല്ലപ്പെട്ട കേസിലാണ് വീട്ടിലെ കാര്യസ്ഥനായിരുന്ന കോവിൽവിളാകം വീട്ടിൽ രവീന്ദ്രൻ നായരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ജയമാധവൻനായരെ കൊലപ്പെടുത്തിയ കാര്യസ്ഥൻ രവീന്ദ്രൻ നായരെ പോലീസ് കുരുക്കിയത് വർഷങ്ങൾ നീണ്ട ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ്. ഇതിനായി കോഴിക്കോട് ഐഐഎമ്മിന്റെ (IIM) സഹായം വരെ പോലീസ് തേടിയിരുന്നു. ഫോറൻസിക് ബയോമെക്കാനിക്സ് സംവിധാനത്തിലൂടെയാണ് ജയമാധവൻ നായർ വീണു മരിച്ചതല്ല എന്ന് ശാസ്ത്രീയമായി കണ്ടെത്തിയത്.

ഒരാൾ സ്വാഭാവികമായി വീഴുമ്പോൾ ഉണ്ടാകുന്ന പരിക്കും ചുമരിൽ ഇടിക്കുമ്പോഴുണ്ടാകുന്ന പരിക്കും തമ്മിലുള്ള വ്യത്യാസം ഐഐഎമ്മിന്റെ സഹായത്തോടെ പോലീസ് തെളിയിച്ചു. ​രവീന്ദ്രൻ നായർ വിദഗ്ദ്ധനായ ഒരു കുറ്റവാളിയാണെന്ന് പോലീസ്. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ നിരവധി പ്രാവശ്യം പോലീസുകാർ ഇയാളെ ചോദ്യം ചെയ്യുകയുണ്ടായി. രവീന്ദ്രൻ നായർക്കൊപ്പം കൊലപാതകത്തിൽ സജു, അനിൽ എന്നിവർ കൂടി പങ്കാളികളായിട്ടുണ്ടെന്നും പോലീസ് അതിവിദഗ്ദ്ധമായി കണ്ടെത്തി

Leave a Reply

Your email address will not be published. Required fields are marked *