മുണ്ടക്കയം: മുണ്ടക്കയം ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിന്റെ മുൻവശത്തെ ചില്ല് എറിഞ്ഞുതകർത്ത നിലയിൽ കണ്ടെത്തി. മുണ്ടക്കയം–എരുമേലി–കോരുത്തോട് റൂട്ടിൽ സർവീസ് നടത്തുന്ന ഹോളി ഫാമിലി ബസിന്റെ മുൻവശത്തെ ചില്ലാണ് അജ്ഞാതർ എറിഞ്ഞുതകർത്തത്.

ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന സമയത്താണ് സംഭവം നടന്നതെന്നാണ് വിവരം. സംഭവത്തിന് പിന്നിൽ ആരാണെന്നോ അക്രമത്തിന്റെ കാരണം എന്താണെന്നോ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *