സ്‌കൂട്ടറിന്റെ വൈസറിനുള്ളില്‍ സഞ്ചിയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 17.188 ഗ്രാം എംഡിഎംഎ യുമായി ജൂലൈ 27ന് മുത്തങ്ങയില്‍ വെച്ച് കോഴിക്കോട് രാമനാട്ടുകര തയ്യില്‍ വീട്ടില്‍ കെ ഫഹദ് (25)നെ പിടികൂടിയിരുന്നു. ഇതിന്റെ തുടന്വേഷണത്തിലാണ് ഇയാള്‍ക്ക് ലഹരി കൈമാറിയ എ.കെ ധനൂപ് (27) നെ ബംഗളൂരുവിലെ ഫ്‌ളാറ്റില്‍നിന്നും ഈ മാസം എട്ടാം തീയതി പിടികൂടിയത്.
സുല്‍ത്താന്‍ബത്തേരി: ലഹരി വില്‍പ്പനക്കാരെയും വിതരണ ശൃംഖലയിലെ കണ്ണികളെയും പിന്തുടര്‍ന്ന് പിടികൂടി വയനാട് പൊലീസ്. മുത്തങ്ങയിലും അമ്പലവയല്‍ കോട്ടൂരിലും എം.ഡി.എം.എയുമായി പിടിയിലായ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്ത് നടത്തിയ തുടരന്വേഷണത്തിലാണ് ഇവര്‍ക്ക് ലഹരി കൈമാറിയവരെയും പിടികൂടിയത്. തൃശൂര്‍ ചേലക്കര അന്ത്രോട്ടില്‍ വീട്ടില്‍ എ.കെ ധനൂപ് (27), ബത്തേരി പള്ളിക്കണ്ടി കല്ലുവയല്‍ ജാസിം അലി (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

സ്‌കൂട്ടറിന്റെ വൈസറിനുള്ളില്‍ സഞ്ചിയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 17.188 ഗ്രാം എംഡിഎംഎ യുമായി ജൂലൈ 27ന് മുത്തങ്ങയില്‍ വെച്ച് കോഴിക്കോട് രാമനാട്ടുകര തയ്യില്‍ വീട്ടില്‍ കെ ഫഹദ് (25)നെ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയിരുന്നു. ഇതിന്റെ തുടന്വേഷണത്തിലാണ് ഇയാള്‍ക്ക് ലഹരി കൈമാറിയ എ.കെ ധനൂപ് (27) നെ ബംഗളൂരുവിലെ ഫ്‌ളാറ്റില്‍നിന്നും ഈ മാസം എട്ടാം തീയതി പിടികൂടിയത്.

2026 ജൂലൈ 20ന് അമ്പലവയല്‍ സ്റ്റേഷന്‍ പരിധിയിലെ കോട്ടൂരില്‍ നടത്തിയ പരിശോധനയില്‍ കല്‍പ്പറ്റ മുണ്ടേരി താന്നിക്കല്‍ വീട്ടില്‍ വേണുഗോപാലി(35)നെ 124.39 ഗ്രാം എംഡിഎംഎയുമായി പിടികൂടിയ സംഭവത്തിലാണ് ഇയാള്‍ക്ക് രാസലഹരി കൈമാറിയ പള്ളിക്കണ്ടി കല്ലുവയല്‍ ജാസിം അലി (30)യെ ബുധനാഴ്ച വൈകുന്നേരം ബത്തേരിയില്‍ നിന്ന് അമ്പലവയല്‍ പൊലീസ് പിടികൂടിയത്

Leave a Reply

Your email address will not be published. Required fields are marked *