കാഞ്ഞിരപ്പള്ളി: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളുടെ ഭാഗമായി കെ.എസ്.ഇ.ബി കാഞ്ഞിരപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ 28) വൈദ്യുതി മുടങ്ങും. രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.
കാഞ്ഞിരപ്പള്ളി, പൊൻകുന്നം, എരുമേലി, മുണ്ടക്കയം, പാറത്തോട്, കൂട്ടിക്കൽ എന്നീ പ്രദേശങ്ങളിലെ ഇലക്ട്രിക്കൽ സെക്ഷൻ പരിധികളിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നത്.


