പൂഞ്ഞാർ പെരിങ്ങുളത്ത് മോഷണക്കുറ്റം ആരോപിച്ച് പോലീസ് മർദനമേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ട യുവാവ് അഭിലാഷിനെ പിഡിപി നേതാക്കൾ ആശുപത്രിയിൽ സന്ദർശിച്ചു.
ആരോപണവിധേയരായവർക്കെതിരെ മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തണമെന്നും ഇത്തരം സംഭവവികാസങ്ങൾ കേരളത്തിന്റെ പൈതൃകത്തിന് കളങ്കമാണെന്നും നേതാക്കൾ പറഞ്ഞു.

ചികിത്സയിൽ കഴിയുന്ന യുവാവിനെ പെട്ടെന്ന് ഡിസ്ചാർജ് ചെയ്യിപ്പിക്കാനുള്ള നീക്കം എന്തുവിലകൊടുത്തും ചെറുക്കും.ഇനിയും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതിൽ താമസം നേരിട്ടാൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പിഡിപി കേന്ദ്രകമ്മിറ്റി അംഗം എം.എസ്. നാഷാദ് പറഞ്ഞു.

ജില്ലാ പ്രസിഡന്റ് നിഷാദ് നടയ്ക്കൽ, നേതാക്കളായ ഒ.എ. സക്കരിയ, അൻസർഷാ കുമ്മനം, ഷിഹാബ് പതിനാറിൻചിറ, മുജീബ് മംത്തിൽ തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.


