ലോഡ് ഷെഡിങ് ഒരേ സമയക്രമത്തിൽ നടപ്പാക്കാൻ നിർദേശം. ഒരാഴ്ചത്തേക്ക് ഒരേ സമയത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തും. പവർകട്ട് ഉണ്ടാകുന്നതിന് 90 മിനിറ്റ് മുൻപ് ഉപഭോക്താക്കൾക്ക് അറിയിപ്പ് ലഭിക്കും. വൈദ്യുതി പ്രതിസന്ധി നേരിടാൻ ജലവൈദ്യുതി ഉൽപാദനവും വർധിപ്പിച്ചിട്ടുണ്ട്.

