കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയുടെ കായിക ഭൂപടത്തിൽ വോളിബോളിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ പുത്തൻ ഉണർവുമായി മൈക്ക വോളിബോൾ ക്ലബ്ബ്. മെയ്ദിനത്തോടനുബന്ധിച്ച് ക്ലബ്ബിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ടൗണിൽ സംഘടിപ്പിച്ച കൂട്ടയോട്ടം ശ്രദ്ധേയമായി. മുൻ ഇന്ത്യൻ വോളിബോൾ താരം അബ്ദുൽ റസാഖ് പരിപാടിക്ക് നേതൃത്വം നൽകി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുനിൽ തേനംമ്മാക്കൽ കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/LCu4j6ChJqn9rSBZDjrnbc?mode=gi_t

ഈ ക്യാമ്പിന്റെ സമാപനത്തിന് മുന്നോടിയായാണ് ടൗണിലൂടെയുള്ള കൂട്ടയോട്ടം സംഘടിപ്പിച്ചത്. പ്രദേശത്തെ പുതുതലമുറയെ വോളിബോളിലേക്ക് ആകർഷിക്കാനും മികച്ച താരങ്ങളെ വാർത്തെടുക്കാനുമാണ് ക്ലബ്ബ് ലക്ഷ്യമിടുന്നത്.

ക്യാമ്പിലൂടെ മികച്ച പരിശീലനം ലഭിച്ച ഒരു കൂട്ടം യുവതാരങ്ങൾ വരും കാലങ്ങളിൽ കാഞ്ഞിരപ്പള്ളിയുടെ കായിക കുതിപ്പിന് കരുത്തുപകരുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.


