കാഞ്ഞിരപ്പള്ളിയിൽ ക്ഷേത്രത്തിൽ മോഷണം. പ്രശസ്തമായ ഗണപതിയാർ കോവിലിലെ കാണിക്കവഞ്ചി കുത്തിത്തുറന്നാണ് മോഷണം നടന്നത്. ക്ഷേത്രത്തിന് മുൻവശത്തുള്ള കാണിക്കവഞ്ചിയാണ് മോഷ്ടാക്കൾ കുത്തിത്തുറന്നത്.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/LCu4j6ChJqn9rSBZDjrnbc?mode=gi_t

ഇന്ന് പുലർച്ചെ ക്ഷേത്രത്തിലെത്തിയ അധികൃതരാണ് കാണിക്കവഞ്ചി തുറന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഉള്ളിലുണ്ടായിരുന്ന പണം നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചത്. രണ്ടുമാസത്തോളമായി കാണിക്കവഞ്ചി തുറന്നിരുന്നില്ല. അതുകൊണ്ടുതന്നെ വലിയൊരു തുക വഞ്ചിയിൽ ഉണ്ടായിരുന്നതായാണ് കരുതപ്പെടുന്നത്. കൃത്യമായി എത്ര തുക നഷ്ടപ്പെട്ടുവെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ക്ഷേത്രം ഭാരവാഹികൾ ക്രിട്ടിക്കൽ ടൈംസ് ന്യൂസിനോട് പ്രതികരിച്ചു.

സംഭവത്തെത്തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് മോഷ്ടാക്കൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *