മൂന്നാർ: ഇടുക്കി മാങ്കുളത്ത് കുടുംബവഴക്കിനെത്തുടർന്ന് അച്ഛൻ മകനെ തല്ലിക്കൊന്നു. മാങ്കുളം ആനക്കുളം ഉടുമ്പിക്കൽ സ്വദേശി ജസ്റ്റിൻ (28) ആണ് കൊല്ലപ്പെട്ടത്. കൃത്യത്തിന് ശേഷം വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയ പിതാവ് ജോയി ജോസഫിനെ ഗുരുതരാവസ്ഥയിൽ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൊല്ലപ്പെട്ട ജസ്റ്റിൻ സ്ഥിരമായി മദ്യത്തിനും മറ്റ് മാരക ലഹരിവസ്തുക്കൾക്കുംഅടിമയായിരുന്നുവെന്നാണ് നാട്ടുകാരും ബന്ധുക്കളും നൽകുന്ന വിവരം. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് വീട്ടിൽ നിരന്തരം കലഹം പതിവായിരുന്നു. തർക്കം മൂർച്ഛിച്ചതോടെ പ്രകോപിതനായ ജോയി ജോസഫ് മകൻ ജസ്റ്റിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് വിവരം.

മർദനത്തെ തുടർന്ന് മകൻ മരിച്ചുവെന്ന് മനസ്സിലായതോടെ പരിഭ്രാന്തനായ ജോയി ജോസഫ് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. അവശനിലയിൽ കണ്ടെത്തിയ ഇയാളെ ഉടൻ തന്നെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മൂന്നാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *