ഈരാറ്റുപേട്ട: ഈരാറ്റുപേട്ട–വാഗമൺ റൂട്ടിൽ തീക്കോയിക്ക് സമീപം വേലത്തുശ്ശേരിയിൽ സ്കൂട്ടറിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് തമിഴ്നാട് സ്വദേശിനിയായ യുവതി മരിച്ചു. ചെന്നൈ ജവഹർ നഗർ സ്വദേശിനി സംഗീതയാണ് മരിച്ചത്.

കൂടെ യാത്ര ചെയ്തിരുന്ന മറ്റൊരു യുവതിക്കും അപകടത്തിൽ പരിക്കേറ്റു. മണ്ണിടിച്ചിലിൽ സ്കൂട്ടറിനൊപ്പം മണ്ണിനടിയിൽ അകപ്പെട്ട സംഗീതയെ പുറത്തെടുക്കാനുള്ള ശ്രമം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തെ തുടർന്ന് പ്രദേശത്ത് രക്ഷാപ്രവർത്തനം നടന്നു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിവരുന്നതേയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *