തിരുവനന്തപുരം: ശബരിമല മണ്ഡലകാല ഫെസ്റ്റിവൽ കൺട്രോൾ ഓം ദേവസ്വം ബോർഡ് ആസ്ഥാനത്ത് തുറന്നു. തിരക്ക് നിയന്ത്രിക്കാൻ കഴിയും. സർക്കാർ എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ട്. ദേവസ്വം ബോർഡ് ചെയ്യുന്ന കാര്യങ്ങളിൽ തൃപ്തിയുണ്ട്. ദേവസ്വം ബോർഡ് എല്ലാ കാര്യങ്ങളും അറിയിച്ചിട്ടുണ്ട്. 16നു നേരിട്ട് ചെന്ന് കാര്യങ്ങൾ വിലയിരുത്തും. ദേവസ്വം ബോർഡിന് സർക്കാരിന് പൂർണ പിന്തുണയുണ്ട്.

കെപിസിസി പ്രസിഡൻറ് തിരഞ്ഞെടുപ്പിലും മന്ത്രി പ്രതികരിച്ചു. മന്ത്രിസഭയിൽ പുനസംഘടന നടത്തേണ്ട സാഹചര്യമില്ല. മന്ത്രിസഭയിൽ നിന്ന് ആരെങ്കിലും കെപിസിസി പ്രസിഡൻറ് സ്ഥാനത്ത് എത്തുമോ എന്ന ചോദ്യത്തിന് ഭാരിച്ച പണികൾ ഉള്ളതിനാൽ കെപിസിസി പ്രസിഡണ്ട് ആകാനില്ലെന്ന് കെ മുരളീധരൻ പ്രതികരിച്ചു.
പുറത്തു പഠിച്ച നഴ്സുമാരെ കുറിച്ചുള്ള പരാമർശത്തിലും അദ്ദേഹം പ്രതികരിച്ചു. എല്ലാ നേഴ്സുമാരെയും ഉദ്ദേശിച്ചല്ല പറഞ്ഞത്. എന്നാൽ ആശുപത്രികൾ പോലും ഇല്ലാത്ത നേഴ്സിങ് സ്ഥാപനങ്ങളിൽ പഠിക്കുന്നവരുണ്ട്. അവർക്ക് വരുന്ന പിഴവുകളെ കുറിച്ചാണ് പറഞ്ഞത്. എല്ലാത്തിലും കുറ്റം കാണുന്ന സമീപനം ശരിയല്ല. എല്ലാ പ്രവർത്തനങ്ങളും ശുഷ്കാന്തിയോട് കൂടിയാണ് ഇപ്പോൾ നീങ്ങുന്നത്.

അരവണ നിർമ്മാണത്തിലെ ജീവനക്കാർ 24 മണിക്കൂറും ജോലിയെടുക്കുകയാണ്. സൗകര്യമൊരുക്കുകയെന്ന് ലക്ഷ്യം. ദേവസ്വം ബോർഡ് പ്രസിഡന്റ് ഈ പ്രായത്തിലും നടന്നാണ് മലകയറുന്നത്. നട അടച്ചാൽ ഉടൻ അടുത്ത വർഷത്തേക്കുള്ള ദീർഘകാല പദ്ധതികൾ തയ്യാറാക്കുമെന്നും മന്ത്രി മറുപടി നൽകി.


