പാലക്കാട്: കുതിരപ്പുറത്ത് നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. തത്തമംഗലം സ്വദേശി അബ്ദുള്ള(23)യാണ് മരിച്ചത്.

ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. തത്തമംഗലം അങ്ങാടി വേലയുടെ ഭാഗമായി നടക്കുന്ന കുതിരയോട്ട മത്സരത്തിനു മുന്നോടിയായി നടത്തിയ പരിശീലനത്തിനിടെയാണ് യുവാവിന് കുതിരപ്പുറത്തു നിന്നു വീണു പരുക്കേറ്റത്.

ഉടന്‍ തന്നെ തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇന്ന് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. കുതിരയോട്ട മത്സരത്തിനായി തമിഴ്നാട്ടിൽ നിന്നാണ് കുതിരയെ എത്തിക്കാറുള്ളത്. ഇണക്കം കുറവുള്ള കുതിരകയായിരുന്നത് കൊണ്ടാകാം അബ്ദുള്ള വീണത് എന്നാണ് പൊലീസിന്റെ നിഗമനം. ശനിയാഴ്ചയാണ് രണ്ടു വർഷം കൂടുമ്പോൾ നടക്കുന്ന അങ്ങാടിവേല.


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *