എലിക്കുളം: സംസ്ഥാന കൃഷിവകുപ്പിന്റെ ‘കതിര്’ പദ്ധതി പ്രകാരം പച്ചക്കറിത്തോട്ട നിർമ്മാണവും കൃഷി അനുബന്ധ പ്രവർത്തനങ്ങളും നടക്കുന്ന മല്ലികശ്ശേരി സെന്റ് സാവിയോ യു.പി. സ്കൂളിന് ഹരിത സമ്മാനങ്ങൾ നൽകി ആനക്കല്ല് ഫാർമേഴ്സ് സൊസൈറ്റി.
സൊസൈറ്റിയുടെ മൂന്നാം വാർഷികാചരണത്തിന്റെ ഭാഗമായി പച്ചക്കറിത്തൈകൾ, വിത്തുകൾ, ജൈവവളം, കാർഷിക ഉപകരണങ്ങൾ, ടിഷ്യൂ കൾച്ചർ വാഴവിത്തുകൾ എന്നിവയാണ് സ്കൂളിന് സമ്മാനിച്ചത്.
സൊസൈറ്റി രക്ഷാധികാരി ജോളി മടുക്കക്കുഴി, ഭാരവാഹികളായ ജോമോൻ പടിഞ്ഞാറെമുറി, ജോസ് ജോർജ് എന്നിവർ ചേർന്ന് സമ്മാനക്കിറ്റ് കൈമാറി.
സ്കൂൾ മാനേജർ റവ. ഫാ. ജോസ് വടക്കേക്കൂറ്റ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട്, ഗ്രാമപഞ്ചായത്തംഗം ജിമ്മി ജോസ് കുഴിപ്പാലത്തറപ്പേൽ, എലിക്കുളം അസിസ്റ്റന്റ് കൃഷി ഓഫീസർ എ. ജെ. അലക്സ് റോയ്, സ്കൂൾ പ്രിൻസിപ്പൽ സി. റീന സെബാസ്റ്റ്യൻ, സി. ആൻ കാതറിൻ, ഫിലിപ്പ് തോമസ്, ഫെമി മരിയ ജോജോ, സൂര്യ ജനാർദ്ദനൻ, കുര്യൻ ജോസഫ്, ടീന ടി. ജയിംസ് തുടങ്ങിയവർ സംസാരിച്ചു.


