കണ്ണൂർ താണയിലുള്ള വാട്ടർ അതോറിറ്റി ഓഫീസ് കോമ്പൗണ്ടിലെ കാന്റീനിൽ മൃതദേഹം പുഴുവരിച്ച നിലയിൽ കണ്ടെത്തി. കാന്റീനിനോട് ചേർന്ന വർക്ക് ഏരിയയിലാണ് ഏകദേശം 40 വയസ്സ് പ്രായം തോന്നിക്കുന്ന മൃതദേഹം കണ്ടെത്തിയത്. ഇടുക്കി കട്ടപ്പന സ്വദേശിയായ സുനി എന്നയാളുടേതാണ് മൃതദേഹമെന്ന് സംശയിക്കുന്നു. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെ സ്ഥാപനം തുറക്കാനെത്തിയ ജീവനക്കാരാണ് വർക്ക് ഏരിയയിൽ മൃതദേഹം കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ഇവർ കണ്ണൂർ ടൗൺ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടോടെ അടച്ച കാന്റീൻ തുടർന്നുള്ള ദിവസങ്ങളിൽ പ്രവർത്തിച്ചിരുന്നില്ലെന്ന് ജീവനക്കാർ പറഞ്ഞു. മൂന്ന് ദിവസത്തോളം മൃതദേഹം അവിടെ കിടന്നതിനാലാകാം തലഭാഗം പുഴുവരിച്ച നിലയിലായതെന്നാണ് അനുമാനം. വർഷങ്ങളായി താണയിലും സമീപ പ്രദേശങ്ങളിലും വിവിധ ജോലികൾ ചെയ്തുവന്നിരുന്ന ആളാണ് മരണപ്പെട്ട സുനിയെന്ന് പ്രദേശവാസികൾ വെളിപ്പെടുത്തി. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

Leave a Reply

Your email address will not be published. Required fields are marked *