പത്തനംതിട്ട: വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്മാറിയെന്ന യുവതിയുടെ പരാതിയെത്തുടര്‍ന്ന് പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ (ഡിസിആര്‍ബി) സിഐ ടികെ വിനോദ് കൃഷ്ണനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്ന സമയത്ത് സിഐയും 28കാരിയായ യുവതിയും ഒപ്പം താമസിച്ചിരുന്നുവെന്നും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയിരുന്നതായും പരാതിയില്‍ പറയുന്നു.

എന്നാല്‍ യുവതി ഗര്‍ഭിണിയായതോടെ വിനോദ് കൃഷ്ണന്‍ വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. തുടര്‍ന്ന് പത്തനംതിട്ട സ്വദേശിനിയായ യുവതി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം റേഞ്ച് ഐജി ആണ് നടപടി സ്വീകരിച്ചത്. ക്രിമിനല്‍ കേസുകളിലേക്ക് കടക്കേണ്ടതില്ലെന്നാണ് യുവതിയുടെ നിലപാടെങ്കിലും, സംഭവത്തില്‍ തുടര്‍ അന്വേഷണങ്ങള്‍ നടത്താനൊരുങ്ങുകയാണ് പൊലീസ്.

