കോട്ടയം: പൊൻകുന്നം സ്വദേശിയായ 26-കാരൻ റമീസ് സാദിഖ് ഗുരുതരമായ ബർക്കിറ്റ് ലിംഫോമ (Burkitt Lymphoma) എന്ന അതിവേഗത്തിൽ പടരുന്ന അപൂർവ രക്താർബുദ രോഗത്തിന് ചികിത്സയിൽ കഴിയുകയാണ്. കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (AIMS) ചികിത്സയിൽ കഴിയുന്ന റമീസിന്റെ ആരോഗ്യനില നിലവിൽ അതീവ ഗുരുതരമാണെന്ന് കുടുംബം അറിയിച്ചു.

ആശുപത്രി അധികൃതർ നൽകിയ മെഡിക്കൽ സർട്ടിഫിക്കറ്റിൽ, റമീസ് കീമോതെറാപ്പി ചികിത്സയ്ക്ക് വിധേയനാണെന്നും രോഗത്തിന്റെ ഗുരുതര സ്വഭാവം കണക്കിലെടുത്ത് തുടർചികിത്സയ്ക്കായി ഏകദേശം 35 ലക്ഷം രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്നതായും വ്യക്തമാക്കുന്നു. രോഗിയുടെ ആരോഗ്യനിലയും ചികിത്സയോടുള്ള പ്രതികരണവും അനുസരിച്ച് ചികിത്സാചെലവ് വർധിക്കാനും സാധ്യതയുണ്ടെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.

സാധാരണ കുടുംബത്തിൽ നിന്നുള്ള റമീസിന്റെ കുടുംബത്തിന് ഇത്രയും വലിയ ചികിത്സാചെലവ് താങ്ങാൻ കഴിയാത്ത സാഹചര്യമാണ്. ജീവൻ രക്ഷിക്കാനുള്ള പോരാട്ടത്തിൽ കഴിയുന്ന യുവാവിന് സുമനസ്സുകളുടെ സഹായമാണ് ഇപ്പോഴത്തെ ഏക പ്രതീക്ഷ. അതിനാൽ റമീസിന്റെ ചികിത്സയ്ക്കായി സാമ്പത്തിക സഹായം നൽകി ജീവൻ രക്ഷിക്കാനുള്ള ഈ ദൗത്യത്തിൽ പങ്കാളികളാകണമെന്ന് കുടുംബാംഗങ്ങൾ അഭ്യർത്ഥിച്ചു.
സഹായം നൽകാൻ:
Google Pay: 7994643142
പേര്: Sadhik
ബാങ്ക് അക്കൗണ്ട്:
പേര്: SADIK PASHA
A/C No: 0146053000025154
IFSC: SIBL0000146
“ഒരു ജീവൻ രക്ഷിക്കാൻ നിങ്ങളുടെ ചെറിയ സഹായവും വലിയ പ്രത്യാശയാണ്.”
സുമനസ്സുകളുടെ കരുതലും കരുണയും ഈ യുവാവിന്റെ ജീവിതത്തിലേക്ക് വീണ്ടും പ്രതീക്ഷയുടെ വെളിച്ചമാകട്ടെ.


