പ്രതിശ്രുതവരന്‍ ബൈക്ക് അപകടത്തില്‍ മരിച്ചതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. കാസര്‍കോട് കുമ്പള സ്വദേശി ജയാനന്ദന്റെ മകള്‍ പ്രഫുല്ലയാണ് ജീവനൊടുക്കിയത്. തമിഴ്‌നാട് സ്വദേശി മണിയുമായി പ്രഫുല്ലയുടെ വിവാഹം ഉറപ്പിച്ചിരുന്നു. ഇതിനിടെയാണ് ബൈക്കപകടത്തില്‍ മണി മരിച്ചത്.

വീട്ടിലെ ഹാളില്‍ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു യുവതിയെ കണ്ടെത്തിയത്. നാലുമാസം മുന്‍പാണ് പ്രഫുല്ലയും മണിയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചത്. ഒരുമാസം മുന്‍പ് ബൈക്കപകടത്തില്‍ മണിക്ക് പരിക്കേറ്റു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മണി മരിച്ചത്. ഇതില്‍ പ്രഫുല്ല കടുത്ത മനോവിഷമത്തിലായിരുന്നെന്ന് വീട്ടുകാര്‍ പറയുന്നു.

പ്രഫുല്ല ജീവനൊടുക്കിയ സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. വീട്ടുകാരെല്ലാം മറ്റൊരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. മൃതദേഹത്തിന് സമീപത്തുവച്ച് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു. മണിയുടെ സംസ്‌കാരം നടന്ന സ്ഥലത്തുതന്നെയും സംസ്‌കരിക്കണമെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായെന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നും പൊലീസ് അറിയിച്ചു. മൃതദേഹം തമിഴ്‌നാട്ടിലെത്തിച്ച് സംസ്‌കരിക്കുന്ന കാര്യത്തില്‍ ഇരുവീട്ടുകാരും തീരുമാനത്തിലെത്തിയതായാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *