കോട്ടയം: ചന്തക്കവലയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന പെൺകുട്ടി മരിച്ചു.

നട്ടാശേരി ഇഞ്ചേരിക്കുന്ന് പാറയിൽ വീട്ടിൽ അജയന്റെ മകൾ അഞ്ജലിയാണ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ മരിച്ചത്.തണ്ടപ്ര എന്ന സ്വകാര്യ ബസ് ചന്തക്കവലയിൽ ഫുട്പാത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ നിരവധി പേർ ഇപ്പോഴും ചികിൽസയിലാണ്.

മാതാവ് മരിച്ചതിന് ശേഷം വലിയമ്മയോടൊപ്പമായിരുന്നു അഞ്ജലി താമസിച്ചിരുന്നത്. ചന്തക്കവലയ്ക്ക് സമീപമുള്ള സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *