സിബിഎസ്ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മെയ് 15ന് രണ്ടാം ഘട്ട പരീക്ഷകള്‍ ആരംഭിക്കുന്നതിനാലാണ് ആദ്യഘട്ട പരീക്ഷാ ഫലം നേരത്തെ പ്രസിദ്ധീകരിച്ചത്. ഏകദേശം 25 ലക്ഷം വിദ്യാര്‍ഥികളാണ് ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 11 വരെ നടന്ന ഈ പരീക്ഷയില്‍ പങ്കെടുത്തത്.

വിദ്യാർഥികൾക്ക് ഈ വെബ്സൈറ്റുകളിലൂടെ ഫലം അറിയാൻ സാധിക്കും:
results.cbse.nic.in
cbse.gov.in
cbseresults.nic.in
digilocker.gov.in
results.gov.in
മൊബൈൽ ആപ്പുകൾ: DigiLocker, UMANG ആപ്പുകൾ വഴി ഫലം പരിശോധിക്കാം.
SMS സേവനം: ഇന്റർനെറ്റ് ലഭ്യമല്ലാത്തവർക്ക് SMS വഴി ഫലം അറിയാനുള്ള സൗകര്യം ബോർഡ് ഒരുക്കിയിട്ടുണ്ട്.


