പാലാ: പാലാ–പൊൻകുന്നം റോഡിൽ പൂവരണി പള്ളിക്ക് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ഇന്നോവ കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് യുവാക്കൾക്ക് പരിക്കേറ്റു. കണ്ണൂർ സ്വദേശി സിദ്ധാർഥ് (23), മലപ്പുറം സ്വദേശികളായ സൂരജ് (22), ദർശൻ (23), ഋഷികേശ് (22) എന്നിവർക്കാണ് പരിക്കേറ്റത്.

ശബരിമല തീർത്ഥാടനത്തിന് പോയ സുഹൃത്തുക്കൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് മൂന്നരയോടെ കൂടിയായിരുന്നു അപകടം


