കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിൽ വ്യത്യസ്ഥമായ ഓണാഘോഷം. ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയും ജീവനക്കാരും മഹിളാ പ്രധാന് ഏജന്റ്മാരും ചേർന്ന് മഹാബലി തമ്പുരാനെ വരവേറ്റു കൊണ്ടാണ് ഓണാഘോഷത്തിന് തുടക്കം കുറിച്ചത്.

പ്രമുഖ ചലചിത്ര നടനും മുണ്ടക്കയം സ്വദേശിയുമായ ജോജി കെ ജോൺ മുഖ്യാതിഥി ആയിരുന്നു.ഭദ്ര ദീപം തെളിയിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് ഓണാഘോഷ പരുപാടികൾ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര നടൻ ജോജി ഓണാഘോഷ സന്ദേശം നൽകി.

തിരുവാതിരകളി, സുന്ദരിക്ക് പൊട്ട് കുത്തൽ, ബോൾ പാസ്സിങ്, വടം വലി മത്സരം, കസേരകളി, ഗാനമേള, ചെണ്ടമേളം തുടങ്ങി വ്യത്യസ്തമായ പരിപാടികളോടെ ഏവരും ഒന്നാകെ ഓണാഘോഷത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *