കാഞ്ഞിരപ്പള്ളി: പുത്തനങ്ങാടി ഭാഗത്തെ മിസ്റ്റർ ടേസ്റ്റ് ഹോട്ടലിനുള്ളിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഹോട്ടൽ ഉടമ സൈമണിന്റെ മകൻ പുളിമാവ് കടവുങ്കൽ വീട്ടിൽ സ്റ്റിഗോ സൈമൺ (33) ആണ് മരിച്ചത്.

ഹോട്ടലിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സ്റ്റിഗോയെ കെട്ടഴിച്ച് ഉടൻ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ കാഞ്ഞിരപ്പള്ളി പോലീസ് നടപടി സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *