കാഞ്ഞിരപ്പള്ളി: പി എം ശ്രീ യുഡിഎഫ് സർക്കാർ പിന്മാറുക മതേതരത്വം സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി എസ്ഡിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു.
രാവിലെ 8.30ന് വാഴൂർ ചാമം പതാലിൽ നിന്ന് ആരംഭിച്ച വാഹന പ്രജരണ ജാഥ എസ്ഡിപിഐകോട്ടയംജില്ലാ പ്രസിഡന്റ് യു നവാസ് മണ്ഡലം പ്രസിഡൻ്റും ക്യാപ്റ്റനായ ഹാരിസ് കെഎയ്ക്ക് പാർട്ടി പതാക കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്ത് തുടക്കം കുറിച്ചു.

കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളായ വാഴൂർ, നെടുംകുന്നം, കങ്ങഴ, മണിമല, ചിറക്കടവ്, ആനക്കല്ല് കാഞ്ഞിരപ്പള്ളി ടൗൺ എന്നീ സ്ഥലങ്ങളിൽ പര്യടനം നടത്തി കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ സമാപിച്ചു. വിവിധ സ്ഥലങ്ങളിലായി എസ്ഡിപിഐ കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് അൽത്താഫ് ഹസ്സൻ, കോട്ടയം ജില്ലാ കമ്മിറ്റിയംഗംസാരി പത്തനാട്,
ചങ്ങനാശ്ശേരി മണ്ഡലം കമ്മിറ്റിയംഗം അൻസിൽ പായിപ്പാട് എന്നിവർ സംസാരിച്ചു. തുടർന്ന് കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ നടന്ന സമാപന സമ്മേളനം എസ്ഡിപിഐ കോട്ടയം ജില്ലാ കമ്മിറ്റിയംഗം നൗഷാദ് കുനന്താനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
എസ്ഡിപിഐമണ്ഡലം പ്രസിഡൻ്റ് ഹാരിസ് കെഎ, സെക്രട്ടറി റഫീഖ് വാഴൂർ, മണ്ഡലം കമ്മിറ്റിയംഗം സഹദ് പത്തനാട്, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സിയാജ് വട്ടകപ്പാറ തുടങ്ങിയവർ അഭിസംബോധന ചെയ്ത് സംസാരിച്ചു.


