കാഞ്ഞിരപ്പളളി:- കാലാവസ്ഥ വ്യതിയാനങ്ങളിലും, ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾക്കും അടിയന്തിരഘട്ടത്തിൽ സേവനപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു.

പെട്ടെന്നുണ്ടായി വന്ന പ്രകൃതി ദുരന്തങ്ങളിൽ അടിയന്തിര സഹായമെത്തിക്കുന്നതിനും, ആരോഗ്യരംഗത്ത്, ഡെങ്കുപനി, കോളറ, മഞ്ഞപ്പിത്തം. എലിപ്പനി, കോവിഡ് തുടങ്ങിയ പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്ന സാഹചര്യങ്ങളിലും അടിയന്തിര സഹായം എത്തിക്കുന്നതിന് വേണ്ടിയാണ് ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുന്നത്. കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിലാണ് ഹെൽപ്പ് ഡെസ്കിൻറെ ഓഫീസ് തുറന്ന് പ്രവർത്തിക്കുന്നത്.

കാഞ്ഞിരപ്പളളി ബ്ലോക്കിന് കീഴിൽ വരുന്ന 7 പഞ്ചായത്തുകളിലും പകർച്ച വ്യാധികൾ പടർന്നു പിടിക്കുന്നതിനെ പ്രതിരോധിക്കുന്ന ആവശ്യത്തിലേക്ക് ജൂണ്‍ 5 ന് 2 പി.എം. ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ “ആരോഗ്യ ജാഗ്രത” ക്യാമ്പ് സംഘടിപ്പിക്കുന്നു. വിവിധ പഞ്ചായത്തു പ്രസിഡൻറുമാർ, വൈസ് പ്രസിഡൻറുമാർ, ആരോഗ്യസ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാന്മാർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുക്കും.ഹെൽപ്പ് ഡെസ്കിൽ വിളിക്കേണ്ട നമ്പർ- 9961039529, 9496539970, 7907251610

Leave a Reply

Your email address will not be published. Required fields are marked *