ഒഡീഷയിൽ ആദിവാസി യുവതിക്ക് നേരെ ക്രൂര ആക്രമണം. ബലംഗീർ സ്വദേശിയായ 20കാരിയെ അയൽവാസിയായ അഭയ് ബാഗ് ജാതിപരമായ പരാമർശങ്ങൾ നടത്തി ആക്രമിക്കുകയായിരുന്നു.

ഇയാൾ തന്നെ ബലമായി മനുഷ്യവിസർജ്യം കഴിപ്പിക്കുകയും ചെയ്തതായി യുവതി ബംഗോമുണ്ട പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.യുവതിയുടെ കൃഷിഭൂമിയിൽ ട്രാക്ടർ പ്രവർത്തിപ്പിച്ചതിനെ ചൊല്ലി മറ്റൊരു വിഭാഗത്തിൽപ്പെട്ട പ്രദേശവാസികളുമായി തർക്കമുണ്ടായിരുന്നു.

ഇതിൻ്റെ പ്രതികാരമായിട്ടാണ് തന്നെ മർദ്ദിച്ചതെന്നും മനുഷ്യവിസർജ്യം കഴിപ്പിച്ചതെന്നും യുവതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *