കാഞ്ഞിരപ്പള്ളി: ലഹരിമരുന്ന് വിൽപ്പനയ്ക്കും ഉപയോഗത്തിനുമെതിരെ പോലീസ് നടപടി ശക്തമാക്കുന്നതിനിടെ, ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കാഞ്ഞിരപ്പള്ളിയിൽ ലഹരിവേട്ട. പട്ടിമറ്റം അമാൻ നഗറിൽ പോലീസ്–ഡാൻസാഫ് (DANSAF) സംഘം സംയുക്തമായി നടത്തിയ പരിശോധനയിൽ എംഡിഎംഎയും എൽഎസ്ഡി സ്റ്റാമ്പുകളും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

ചങ്ങനാശേരി മഞ്ചാടിക്കര സ്വദേശി രഞ്ജിത് രാധാകൃഷ്ണൻ (29), ആലപ്പുഴ മങ്കൊമ്പ് സ്വദേശി ഉണ്ണിരാജ് (28) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 2.21 ഗ്രാം എംഡിഎംഎയും രണ്ട് എൽഎസ്ഡി സ്റ്റാമ്പുകളും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. കാഞ്ഞിരപ്പള്ളി പോലീസും കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് സംഘവും സംയുക്തമായാണ് പരിശോധന നടത്തിയത്. ലഹരിമരുന്ന് വിൽപ്പനയും ഉപയോഗവും തടയുന്നതിനായി പരിശോധനകളും നടപടികളും ശക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *