കാഞ്ഞിരപ്പള്ളി: പാറത്തോട്ടിൽറിട്ട.എസ്.ഐയെയും ഭാര്യയെയും കൊലപ്പെടുത്തിയ ശേഷം മകൻ തൂങ്ങി മരിച്ചു. പാറത്തോട് റിട്ട.എസ്.ഐ സോമശേഖരൻ നായർ (84), ഭാര്യ സരസമ്മ (70), എന്നിവരെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇദ്ദേഹത്തിന്റെ മകൻ ശ്യാമിനെ (31) വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

കാഞ്ഞിരപ്പള്ളി സപ്ലൈ ഓഫിസിലെ എൽഡിക്ലർക്കാണ് മകൻ ശ്യാം. സംഭവത്തിൽ കാഞ്ഞിരപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവരം അറിഞ്ഞ് പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. മൂന്നു പേരുടെയും മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് നിലപാട്. വിവരം അറിഞ്ഞ് നാട്ടുകാരും സ്ഥലത്ത് കൂടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *