കോട്ടയം:പിണറായി പോലീസ് RSS കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നു എന്ന പ്രമേയമുയർത്തി എസ് ഡി പി ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന ജനജാഗ്രത ക്യാമ്പയിന്റെ കോട്ടയം ജില്ലാ പരിപാടികൾക്ക് വൈക്കത്ത് തുടക്കം കുറിച്ചു.ജില്ലാ തല ഉദ്ഘാടനം സംസ്ഥാന സമിതിയംഗം ജോർജ് മുണ്ടക്കയം ഉദ്ഘാടനം ചെയ്തു.എ ഡി ജി പി അജിത്കുമാർ RSS നേതാക്കളുമായി സഹകരിച്ച് കൊണ്ട് കേരളത്തെ കലാപഭൂമിയാക്കാനുള്ള നീക്കം പിണറായി വിജയൻ സർക്കാരിന്റെ പൂർണ പിന്തുണയുടെ തെളിവുകളാണ് ഓരോ ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

കൃത്യ നിർവഹണത്തിൽ ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനോ അന്വേഷണം പ്രഖ്യാപിക്കാനോ തയ്യാറാകാത്ത പിണറായി വിജയൻ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യാനോ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാനോ അർഹനല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.വൈക്കം അംബിക മാർക്കറ്റ് പരിസരത്തു നടന്ന പരിപാടിയിൽ എസ് ഡി പി ഐ കോട്ടയം ജില്ലാ പ്രസിഡന്റ് മുഹമ്മദ്‌ സിയാദ് അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി അൽത്താഫ് ഹസ്സൻ,ജില്ലാ വൈസ് പ്രസിഡന്റ് യു നവാസ്,ജില്ലാ കമ്മിറ്റിയംഗം ഉവൈസ് ബഷീർ,വൈക്കം മണ്ഡലം പ്രസിഡന്റ്‌ നിസ്സാം ഇത്തിപ്പുഴ സെക്രട്ടറി അൽദിഷ് വൈക്കം, വൈസ് പ്രസിഡന്റുമാരായ പ്രഹളാഥൻ മുച്ചൂർക്കാവ്, നവാസ് വൈക്കം തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *