കൊച്ചി: ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലക്കെതിരെ പരാതി. നെടുമ്പാശ്ശേരിയിൽ മരിച്ചവർക്കെതിരെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയെന്നാണ് പരാതി. ആലുവയിലെ സിപിഐ നേതാവ് ഷിഹാബ് പറേലിയാണ് പരാതിക്കാരൻ. നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാറിടിച്ച് മരണപ്പെട്ട ഗോപികയുടെ കുടുംബത്തിനെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്യുമെന്ന് ശശികല നേരത്തെ പറഞ്ഞിരുന്നു. ശശികല ഫോണിൽ വിളിച്ചതായി കുടുംബവും ആരോപിച്ചു. അപകടത്തില്‍ മരിച്ച പെണ്‍കുട്ടികളെ ശശികല അധിക്ഷേപിച്ചതിനെതിരെ കുടുംബം രംഗത്ത് വന്നിരുന്നു. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടയിലുണ്ടായ ദാരുണമായ അപകടത്തെ വർഗീയവൽക്കരിക്കാനും പെൺകുട്ടികളുടെ സ്വഭാവഹത്യ നടത്താനുമാണ് ശശികല ശ്രമിക്കുന്നതെന്ന് ഗോപികയുടെ അച്ഛൻ പ്രദീപ് കുമാർ, അമ്മ സജിത, പിതൃസഹോദരൻ എം.ആർ. അനിൽകുമാർ എന്നിവർ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *