മണിമല : മണിമല കാവുംപടിക്ക് സമീപം റോഡരുകിൽ അപകടാവസ്ഥയിൽ നിൽക്കുന്ന വാകമരം വെട്ടി നീക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾ . നിരവധി വാഹനങ്ങൾ കടന്നു പോകുന്ന മണിമല കോട്ടാങ്ങൽ റോഡിലാണ് ചുവടുഭാഗം ദ്രവിച്ച നിലയിൽ ഈ ഭീമൻ വാകമരം നിൽക്കുന്നത്.

സമീപത്തുള്ള വീടുകൾക്കും ഇത് ഭീഷണിയായിരിക്കുകയാണ്.അടിയന്തിരമായി മരം വെട്ടിമാറ്റാൻ നടപടിയെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

You missed