കോട്ടയം: റാവുത്തർ ഫെഡറേഷൻ കോട്ടയം ജില്ലാ പ്രസിഡന്റായി ഷാജി പാടിക്കലിനെ തിരഞ്ഞെടുത്തു. ഇന്നലെ വൈകിട്ട് നാലിന് കാഞ്ഞിരപ്പള്ളി മങ്കാശ്ശേരി ടവറിലുള്ള ടീം കാഞ്ഞിരപ്പള്ളി ക്ലബ്ബിൽ നടന്ന പ്രവർത്തകയോഗത്തിലാണ് ഷാജി പാടിക്കലിനെ ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്തത്.

റാവുത്തർ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ജാഫർ ഖാൻ, സംസ്ഥാന കൗൺസിൽ അംഗം അഡ്വ. റിബിൻഷാ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. റാവുത്തർ സമുദായത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ ഉന്നമനം, സമുദായാംഗങ്ങളുടെ അവകാശസംരക്ഷണം, വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ അവസരങ്ങൾ ഉറപ്പാക്കൽ, സാമൂഹിക പുരോഗതി എന്നിവ സംബന്ധിച്ച വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. സമുദായത്തിന്റെ ഐക്യവും ക്ഷേമവും ഉറപ്പാക്കുന്നതിനും സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള ആവശ്യകതയും യോഗം വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *