കോട്ടയം: ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘തനാഫുസ് 26’ ജില്ലാ മദ്‌റസ ഫെസ്റ്റിൽ ഇരട്ടക്കിരീട നേട്ടവുമായി കോട്ടയം മേഖല. മദ്‌റസകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട് മേഖലാതല മത്സരങ്ങളിൽ മികവ് തെളിയിച്ച പ്രതിഭകളാണ് ജില്ലാ തലത്തിൽ മാറ്റുരച്ചത്.

ജൂനിയർ, സീനിയർ വിഭാഗങ്ങൾ ഒരു സെക്ഷനായും ഹയർ വിഭാഗം മറ്റൊരു സെക്ഷനായും നടത്തിയ മത്സരങ്ങളിൽ ഹയർ വിഭാഗത്തിൽ കിരീടം നേടിയാണ് കോട്ടയം മേഖല കരുത്തറിയിച്ചത്.

ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ രണ്ടാം റണ്ണറപ്പ് കിരീടവും കോട്ടയം മേഖല സ്വന്തമാക്കി. രണ്ട് വിഭാഗങ്ങളിലുമായി മികച്ച നേട്ടം കൈവരിക്കാൻ കഴിഞ്ഞത് മേഖലയ്ക്ക് അഭിമാനമായി. ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ഈരാറ്റുപേട്ട മേഖല ജേതാക്കളായി. വായ്പ്പൂര് മേഖല ഫസ്റ്റ് റണ്ണറപ്പും നേടി.


