കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഇന്നർ വീൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ അമ്മക്കും കുഞ്ഞിനുമായി ഡ്രസ്സ് ബാങ്ക് ആരംഭിച്ചു. ഇന്നർ വീൽ ക്ലബ്ബിൻറെ നേതൃത്വത്തിൽ കോട്ടയം ജില്ലയിലെ ആദ്യത്തെ ഡ്രസ്സ് ബാങ്ക് ആണിത്.

കാഞ്ഞിരപ്പള്ളി ജനറൽ ഹോസ്പിറ്റൽ വച്ച് നടന്ന ചടങ്ങിൽ സൂപ്രണ്ട് ഡോക്ടർ സാവന്‍ സാറ മാത്യു ‘അമ്മയും കുഞ്ഞും’ ഡ്രസ്സ് ബാങ്ക് ഉദ്ഘാടനം ചെയ്തു.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇🏻https://chat.whatsapp.com/HujtxVqFYetAOXp3psmFr3
ആദ്യത്തെ അമ്മയ്ക്കും കുഞ്ഞിനുമുള്ള കിറ്റ് കാഞ്ഞിരപ്പള്ളി ഇന്നർ വീൽ ക്ലബ് പ്രസിഡൻറ് കാതറിൻ ഫിലിപ്പ് പള്ളിവാതുക്കൽ നൽകി. ചടങ്ങിൽ സെക്രട്ടറി റോഷ്നി ബോബി ട്രഷറർ ലൂസി ജോജോ ഇന്നർ വിൽ ക്ലബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

കോട്ടയം ജില്ലയിലും കാഞ്ഞിരപ്പള്ളിയുടെ വിവിധ മേഖലകളിലുമായി ഇന്നർ വീൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. വിധവകളായ 50 പേർക്ക് തയ്യൽ മിഷനുകൾ, നിർധനരായ രോഗികൾക്ക് ചികിത്സാ സഹായങ്ങളും, ഡയപ്പറുകളും ഡയാലിസ് പേഷ്യൻസിന് കിറ്റുകളും നൽകി.


